പുകക്കറ പതിഞ്ഞ ഓര്‍മകളും, ചിന്നിച്ചിതറിയ ഹൃദയവും, മരവിച്ച ചിന്തകളുമാണെന്റെ സ്വത്ത്...എന്നിലെ അസ്വസ്ഥതയെ ചിക്കിചികയുകയാണ് നിന്‍റെ വാക്കുകള്‍, എന്നിലെ അസ്വസ്ഥതയെ ചിക്കിചികയുകയാണ് നിന്‍റെ വാക്കുകള്‍, നിന്‍റെ സ്വപ്നങ്ങളുടെ തിളക്കം എന്റെ ഞരമ്പ്‌കളെ അലട്ടുന്നു,എന്റെ ആത്മാവും, ചിന്തകളും മൌനത്തെ പ്രണയിക്കുന്നു, നിനക്ക് മുന്‍പില്‍ പൂവുകള്‍ വിരിച്ച പാതയുണ്ട്,അത് നിന്നെ.... നിന്‍റെ സ്വപ്നങ്ങളുടെ കൊട്ടാരത്തിലേക്ക് നയിക്കുംഞാന്‍ എന്റെ വേദനകളില്‍... നഷ്ടങ്ങളില്‍..... തലവച്ചുറങ്ങട്ടെ,നിനക്കായി ഇനി എന്റെ സ്നേഹം അവശേഷിക്കുന്നില്ല....!