Tuesday, January 11, 2011
njan thalarnnirikunnu.....
എഴുതാന്‍ തുടങ്ങുമ്പോള്‍ ഒരു ആവേശമാണ്... എന്തൊക്കെയോ എഴുതണമെന്നു തോന്നും... തുടങ്ങി കഴിഞ്ഞാല്‍ എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ ഒരു വീര്‍പ്പുമുട്ടലാണ്... എന്‍റെ പല കഥകളുടെയും അവസാനം മഹാ ബോറാണെന്ന് എനിക്ക് തന്നെ പലപ്പോഴും തോന്നീട്ടുണ്ട്... അവസാനിപ്പിക്കാന്‍ വേണ്ടി ഒരു അവസാനം.. സത്യത്തില്‍ ഒന്നും അവസാനിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല ഒന്നും... അവസാനമില്ലാതെ എഴുതുക... വാക്കുകള്‍ കിട്ടാതെ ആവുമ്പോള്‍ കുറെ കുത്തുകളില്‍ അവസാനം കണ്ടെത്തുന്ന ആളാണ് ഞാന്‍... ഒരാള്‍ നല്ല എഴുത്തുകാരനവുന്നത് അയാളുടെ എഴുത്തിനു നല്ല അവസാനം കിട്ടുമ്പോഴാണ്... ആ അവസാനതിലായിരികും കഥയുടെ ഭംഗി...! പലപ്പോഴും നമ്മളും പലതും ഓര്‍ത്തു തുടങ്ങുന്നത് അവസാനത്തില്‍ നിന്നാണ്..." അവസാനിക്കുന്നിടത്ത് നിന്ന് പുതിയത് തുടങ്ങണം".. അതാണ് പ്രകൃതി നിയമം... അവസാനിപ്പിക്കാന്‍ അറിയാത്ത ഞാന്‍ എങ്ങനെ പുതിയത് തുടങ്ങും?? അപ്പോള്‍ തുടക്കം എനിക്ക് എന്നും വിദൂര സ്വപ്നം മാത്രമാണ്... ഇതും ഇവിടെ അവസാനിക്കുന്നില്ല ഒരു തുടക്കം കിട്ടുന്നത് വരെ തുടരും................
Subscribe to:
Post Comments (Atom)
enthaa vavey ezhuthikko kazhiyunnidatholam swapnangal penayavatte....kannu neer mashiyum....
ReplyDeletemr...007