Monday, February 28, 2011

എന്റെ സൌഹൃദങ്ങള്‍ .....!!

രൂപമോ സ്വരമോ അറിയില്ലെങ്കിലും എവിടൊക്കെയോ നിന്നും അക്ഷരങ്ങളായ് എന്നിലേക്കെത്തുന്ന
എന്നെ സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന .......
എന്നെ മനസ്സില്ലാക്കി എനിക്കെന്നെ മനസ്സിലാ‍ക്കിച്ച് തരുന്നവ..........,
സൌഹൃദമെന്ന് വിളിക്കാമെങ്കിലും അവയും എന്റെ സ്വപ്നങ്ങളാണ്......!
നാളെകളിലെവിടെയോ മറഞ്ഞ് പോകുന്ന സ്വപ്നം.........!!
നഷ്ടങ്ങളുടെ കണക്കെടുപ്പ്പ്പില്‍ സ്വരണ്ണലിപികലില്‍ എഴുതപ്പെടാവുന്ന സ്വപ്നം....! മനസ്സില്‍   മരിക്കില്ലെങ്കിലും മറയ്ക്കപ്പെടാവുന്ന വേദനയാകുന്ന
സ്വപ്നം......!
ആ സ്വപ്നങ്ങളെ എന്നില്‍  നിന്നകറ്റാന്‍ വരുന്ന മരണത്തെ ഞാനിന്ന് ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.........!
എന്റെ  ചേതന ആ സ്വപ്നങ്ങളാണ്........ നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ ആയുസ്സും.....!
ഓരോ നിമിഷങ്ങളും നഷ്ടങ്ങളാകുമ്പൊഴും തളര്‍ന്നു  പോകുന്ന സ്വപ്നങ്ങള്‍ക് പുതു ജീവെനെകാന്‍ 
മഴത്തുള്ളികളായ് എത്തുന്ന സൌഹൃദമാണെന്റെ ജീവശ്വാസം.....!
ആ മഴ തുള്ളികളില്‍  പുതിയവയും പഴയവയുമുണ്ടാകാം.....,
അവയില്‍ ചിലതെന്നില്‍ പൊഴിയാതെ അകലുന്നുണ്ടാവാം.....,
എങ്കിലും ഞാനവയെ ഇഷ്ടപ്പെടുന്നു.......
ഒരിക്കല്‍  അവയെന്നില്‍ പൊഴിഞ്ഞിട്ടുണ്ടാകാം..........,
ഇന്നൊരുപക്ഷെ എന്നെ മറന്നു പോയതാവാം........!!!

3 comments:

  1. parayan vakukal kitunila ..engilumm...alle venda.. u always take care

    ReplyDelete
  2. thakku koooooii,,jeevithathil ellarudeyum nanma agrahikunna ninakku daivam ennum kootinundakun...athinai njan prarthikumm..ellaippozhum

    ReplyDelete