Sunday, November 14, 2010

ente praaneshvaranu...

നിനയാത്ത നേരത്ത് അകലെയീ നാട്ടില്‍  ..
നീ വന്നത് സത്യമെന്നോ ..
നിന്നെയൊന്നു കാണാന്‍ ഏറെ കൊതിച്ചിരുന്നുവെങ്കിലും..
പെട്ടെന്ന് നിന്റെ  വിളി കേട്ട നേരം,
തരിച്ചു പോയി ഞാന്‍ ..
കാലം തീര്‍ത്തൊരു  തടവറയും കടന്നു പൊടുന്നനെ ,
വന്നു നീ നിന്നെന്‍ടെ  മുന്‍പില്‍ ..
കനവിനോടുവിലായി തക്കുന്ടെ മുഖം കണ്ടു ഞാന്‍ ..
ഒരുപാട് പറയാന്‍ വെമ്പിയെന്‍ടെ  ഹൃദയം ,
എങ്കിലും ഒന്നും നാം പറഞ്ഞതില്ല..
വാകുകളല്ല  മിഴികളാണ് അന്ന് പ്രണയത്തിന്‍ ഭാഷ എന്ന് ,
അറിഞ്ഞു നാം ..
സ്നേഹത്ത്തിന്റെ മായാ നൂലിഴകള്‍ കാലവും ദൂരവും
കടന്നു കൊരുത്തോരാ പ്രണയകോടി എന്നെ അണിയിച്ചു എന്‍റെ തക്കു
മടങ്ങി.....!
നിന്റെ കണ്ണുകളില്‍ നീ ഒളിപ്പിച്ചോരാ കുസൃതിയും,
നിന്‍ മൊഴികളിലെ തേന്‍ മധുരവും ,
എന്നുമെന്റെ ഉള്ളിലൊരു വിരഹത്തിന്‍ തേങ്ങലായി ..
ഇളം കാറ്റിലും,ഒഴുകുമീ പുഴയിലും
ഞാന്‍ തിരയുന്നത് നിന്‍ മുഖം മാത്രം....
ഈ മരങ്ങളും, പൂക്കളും,പൂമാനവും
വിരഹത്തിന്റെ മുഖമുദ്ര ചാര്‍ത്തി എന്നെ നോവിക്കുന്നു...
മഞ്ഞു വീഴുമീ വഴികളില് കണ്ണും നട്ട്,
എന്നുമീ തക്കു തക്കുനെ കാത്തിരിക്കും
എന്ന് വരും നീ ..
ഉമ്മറ വാതിലില്‍ നിനക്കായി മിഴി പൂട്ടാതെ ഞാന്‍ കാത്തിരിക്കാം..
ഹൃദയത്തിലെഴുതിരിയും മനസ്സില്‍ പ്രണയത്തിന്‍ മണിദീപവും ,
അണയാതെ അവസാന നിമിഷം വരെയും..

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. thakku. etra ne akale anengilum nine orkatha divasangalo manikoorukalo enikilla...nee anu eniku ellam..ne enil vanu cherumpolanu ente jeevitham poornamakunath..ne varunathum kathu ente maranam vareyum njan irikum..
    nine pradeekshikuna oroo neraum ente jeevithathile vilapeta nimishangalanu....ninyum kathu ninte matram thakku!

    ReplyDelete