Sunday, November 14, 2010

thakkuu.. njan thakkuune ennum swpanam kaanaarundaarunnu...!

മനസ്സിലെന്നുമൊരു കാറ്റ്  മാത്രമായിരുന്നു..! നീ എത്തുവോളം ആടിക്കളിച്ചില്ല, അതാരെയും മാടിവിളിച്ചില്ല ഗാഡമായ നിദ്രയിലായിരുന്നു എന്‍റെ മനസ്സ്.... നീ വരുവോളം..കാര്‍മേഘങ്ങളില്ല, കൊടുംങ്കാറ്റുമില്ല...! നീ വരുവോളം ശാന്തമായ പൂമ്തോട്ടം മാത്രമായിരുന്നു എന്‍റെ മനസ്സ്..പെടുന്നെനെ തക്കു എന്നിലേക്കു വന്നു.. ഒരു മഴത്തുള്ളിയായി അപ്പോഴും എന്‍റെ മനസ്സ് ഗാഡനിദ്രയിലായിരുന്നു. മെല്ലെ മെല്ലെ നീ എന്നെ തൊട്ടു... അതറിഞ്ഞില്ല എന്നു ഞാന്‍ സ്വയം പറഞ്ഞു!  ഒരു മഴചാറ്റലായി നീ എന്നില്‍ വന്നുകൊണ്ടേയിരുന്നു. അതിലെന്‍റെ മനസ്സിന്‍റെ പൂന്തോട്ടം  പൂക്കുന്നതും ഞാനറിഞ്ഞു. അതിന്‍റെ സുഗന്ധം അറിയാതെ പോകുവാനെനികാവുമായിരുന്നില്ല...! കാരണം ആ ഗാഡനിദ്രയില്‍ നിന്നു ഞാനെന്നേയുണര്‍ന്നിരുന്നു... തക്കു..! ഞാന്‍ നിന്നിലൊരു പൂക്കാലം തീര്‍ത്തിരുന്നു..! ഒന്നും നീയറിയാതെ പോയിരുന്നു...! ആ മഴയില്‍ തളിര്‍ത്ത പൂന്തോട്ടം  നീ കണ്ടിരുന്നില്ല..! ഒടുവില്‍ ആര്‍ത്തട്ടഹസിച്ചു പെയ്ത മഴയില്‍ എന്‍റെ ഇതളുകള്‍ കൊഴിയുന്നതും നീ കണ്ടതേയില്ല..! അപ്പോഴും നീ എവിടെയോ പെയ്യുകയായിരുന്നു..!  നിന്‍റേതുമാത്രമായ സ്വപ്നലോകത്തു...! ഒരോ ഇതളുകള്‍ കൊഴിഞ്ഞു വീഴുബോഴും..ആ പൂന്തോട്ടം  നനുത്തമഴയായി നീ വരുന്നതും കാത്തിരിക്കുകയായിരുന്നു...! ഒരിക്കല്‍ കൂടി സൊരഭ്യം പരത്താന്‍..!  പൂബാറ്റകള്‍ പാറിപറന്ന ഈ പൂന്തൂട്ടത്തില്‍  ഇന്നു സുഗന്ധമില്ല...! ഇളം കാറ്റില്ല..! വാടികൊഴിഞ്ഞ പൂക്കള്‍ക്ക് മരണമന്ത്രം മാത്രം! വരണ്ടനിലങ്ങളിലെ ആ ആത്മാക്കള്‍, നിന്നോടൊരിക്കല്‍ ചോദിക്കും"ആത്മമിത്രമേ, തക്കു... നിനക്കുമില്ലേ ഒരു മനസ്സ്..''ഞാന്‍ തക്കുവില്‍  കണ്ടതും തക്കു എന്നില്‍ കാണാതെ പോയതുമതെന്താണ്"ഞെട്ടിയുണര്‍ന്ന് ചുറ്റും നോക്കിയ ഞാന്‍ -കണ്ടതു ഇരുട്ടു മാത്രം, കേട്ടതു ഇരുട്ടിന്‍റെ താളവും..! ഞാന്‍ സ്വപ്നത്തിലൂടെ യാത്ര ചെയ്യുകയായിരുന്നോ...? എന്നെ തഴുകിയുണര്‍ത്തിയതു ഒരു സ്വപ്നം മാത്രമായിരുന്നുവൂ..? വീണ്ടും ഞാന്‍ കണ്ണടച്ചു.. പരാതികളില്ലാതെ... പരിഭവങ്ങളില്ലാതെ... ആ സ്വപ്നത്തിലൂടെ ഒരിക്കല്‍ കൂടി യാത്ര ചെയ്യുവാന്‍....

3 comments:

  1. ninnodu samsaarikaatha pala rathrikalilum njan ninne orthu njeti unararundayirunnu thakku..

    ReplyDelete
  2. thakku onnum swapnamalla thakku ente thakkunte koode ente maranam vareyum njan undakum...athil etra kashtangalum ,dukangalum undangilum thakune vittu eniku pokan kazhiyilla...njan ente thakkune atrakku snehikunnu...you are my all..

    eniku ellam ellam nee matramanu...my dear thaku!

    ReplyDelete
  3. thakku enneniku urangan kazhiyunilla..etho ella kutabhodhaum karanam ente manasinu aswasikan kazhiyunilla thakku..njan ee 1 ara maasathe ente jeevitham naraka thulyamanu..eniku oninum kazhiyunila thakku..

    ne ennodu koodumoo...enilek thirichu varumoo? njan oruthetum eni cheyila thakku..enodu onu shamichoode thakku..pattipoi thakku,,
    vayya eni oninum vayyaa.

    ReplyDelete