
Friday, December 31, 2010
wishing you my dear lovely husband!!
...പ്രണയം ജീവിക്കാനൊരു കാരണം മരിക്കാതിരിക്കാനും....!!

എന്നെ തക്കു നീ കണ്ടില്ല...!! കാണാന്‍ ശ്രമിച്ചില്ല ..!
ഞാന്‍ ചിരിക്കുംബോഴല്ല, ഞാന്‍ കരയുമ്പോള്‍ ആണ് തക്കു എന്നെ കാണേണ്ടി ഇരുന്നത്...! ഞാന്‍ കരയുമ്പോള്‍ എന്നെ ആരും കാണാറില്ല…"തക്കുവിന്‍റെ മുന്‍പില്‍ ഇറ്റു വീഴുന്ന എന്‍റെ ജീവന്റെ തുള്ളികള്‍ തക്കു നീ കാണുന്നില്ലേ? തക്കുവിനു മുന്‍പില്‍ നെടുവീര്‍പ്പോടെ ഉള്ള എന്റെ തേങലുകള്‍് എന്‍റെ തക്കു നീ കേള്‍ക്കുന്നില്ലേ? നീ ഒന്നു വിതുമ്പുമ്പോള്‍ എന്‍റെ മുത്തിന്റെ അരികില്‍, എവിടെയാണെങ്കിലും ഞാന്‍ ഓടി എതാരില്ലേ , എന്നെ എന്‍റെ തക്കു ആശ്വസിപ്പികേണ്ട , സന്തോഷിപികേണ്ട , എന്റെ കണ്ണുനീര് നിനക്കു ഒപ്പി കൂടെ? അത് മാത്രം നിനക്കു ചെയ്യ്തുകൂടെ? എന്റെ പൊട്ടിച്ചിരികള്‍ നീ കാന്നാരുണ്ടല്ലോ , അവ ആസ്വദിക്കാറണ്ടല്ലോ, പക്ഷെ അവയെ തല്ലി കെടുതുവാന്‍് തക്കു എന്തിനാ ശ്രമികുന്നത്..? ഇന്ന് നീ എന്റെ കന്നീര്‍് കണ്ടില്ലെങ്കില്‍, നിനക്കു മുന്‍പില്‍, ചിറകറ്റ ശലഭത്തെ പോലെ ഞാന്‍ പിടഞ്ഞു മരിക്കും, അത് കഴിഞ്ഞു നീ എന്റെ ചലനമറ്റ ശരീരത്തില്‍ മുഖം ചേര്‍ത്ത് വിതുമംബിയാല്‍്, അത് കാണാന്‍ ഞാന്‍ ഉണ്ടാവില്ല, നീയാണ് എന്‍റെ ജീവന്‍ ചവുട്ടി ഞെരിച്ചത്, അപ്പോള്‍ നീ മൂകനായിരുന്നു, ബധിരനും അന്ധനും ആയിരുന്നു….അല്ലെ? ജീവിതം എന്നെ ഇവിടെയും തോല്പ്പിചു, ഞാന്‍ വിജയിക്കാന്‍ കൊതിച്ചിട്ടില്ല, പക്ഷെ തൊല്‍്വിയുടെ വേദന ഭീകരമായി പോയി.....!!
Tuesday, December 28, 2010
യാത്രാവുന്നു ഞാന്‍..
ഇന്നലകളെ യാത്രയാക്കി ഇന്നിതാ ഞാന്‍ പോകുന്നു ഒരു ദൂര യാത്ര ...! ആരേയും കൂടെ കൂട്ടാതെ ഒന്നിനെയും മറക്കാതെ ഒരു യാത്ര ....! ഇനി ഞാന്‍ പുനര്‍ജനിക്കും ആകാശത്തിലെ ഒരു ചെറു നക്ഷത്രമായി ....! അകലെ തക്കു പോലുമറിയാതെ ഞാന്‍ തക്കൂനെ നോക്കി നില്കും...! ഉറക്കത്തില്‍ ഒരു നക്ഷത്രം തക്കൂനെ തേടിയെത്തിയാല്‍ തക്കു മനസിലാകുക അത് ഞാനാണ് ..! അന്നു തക്കു കരയരുത് , പരിഭവിക്കരുത്!! സമാധാനിപികാന്‍ എനിക്കാവതില്ല , അറിയുക... ഞാന്‍ വെറുമൊരു നക്ഷത്രം മാത്രം! ഇന്നലെ ഞാന്‍ തക്കൂന്ടെ ഓര്‍മകള്‍... നാളെകള്‍ ഞാന്‍ തക്കൂന്ടെ വിശ്വാസവും..! എന്നെ തേടിയലയുന്ന തക്കു... നീ നിന്നിലെ നിന്നെ മൂടി വക്കുന്നു ... അറിയുക ഞാന്‍ നിയാണ്... നീ മാത്രം ... നിന്നെ തേടി അലഞ്ഞലഞ്ഞു നീയായി പോയ ഞാന്‍...!!
Sunday, December 26, 2010
ഏതാണ് ശരി....??
പ്രണയിച്ചു നഷ്ടപ്പെടുന്നതാണ് പ്രണയിച്ചു സ്വന്തമാക്കുന്നതിനെക്കാള്‍ നല്ലത് എന്ന് പ്രണയിച്ചു സ്വന്തമാക്കിയ ഏതോ മഹാന്‍ പറഞ്ഞു വെച്ചിട്ടുണ്ടത്രേ! സ്വന്തമാക്കിയവര്‍ക്ക് ഇങ്ങനെയും നഷ്ടപ്പെട്ടവര്‍്ക്ക് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായും തോന്നണം..! ഈ അക്കരപ്പച്ചയുടെ അര്‍ത്ഥമെന്താണ്? ഏതാണ് ശരി? എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആപേക്ഷികമാന്നെന്ന വലിയ ഉത്തരത്തിനപ്പുറം സ്ഥായിയായ ഒരു ശരിയുത്തരം! പ്രണയിച്ചു നഷ്ടപ്പെടുന്നത് തന്നെയാണൊ പ്രണയത്തെ ..... പ്രണയിച്ചു സ്വന്തമാക്കുന്നതിനെക്കാള്‍ നല്ലത്?
Saturday, December 18, 2010
Wednesday, December 15, 2010
kunju nakshathrankal...!
ഞങ്ങളുടെ നാട്ടില്‍ ഒരു കുഞ്ഞു മാലാഖയുണ്ടായിരുന്നു ,തിളങ്ങുന്ന കുഞ്ഞു കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള അവളെ ഞങ്ങള്‍ അമ്മു എന്ന് വിളിച്ചു, എങ്കിലും അവളൊരിക്കലും .... ഞങ്ങളോട് സംസാരിക്കുകയോ ... ഞങ്ങളെ കാണുകയോ ചെയ്തിരുന്നില്ല.
അമ്മുകുട്ടി ഞങ്ങളുടെ വേദനയായിരുന്നുവെങ്കിലും ഒരിക്കല്‍ അവളെ കണ്ടവര്‍ പിന്നെ ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല അത്ര മാത്രം ഓമനത്തവും നിഷ്കളങ്കവുമായിരുന്നു ആ മുഖത്ത് . ആരിലും വാത്സല്യം ഉളവാക്കുന്ന രീതിയില്‍ അവള്‍ ഹൃദ്യമായി പുഞ്ചിരിക്കുമായിരുന്നു പതിനാലാം രാവില്‍ പൂനിലാവ് പൊഴിയുന്നത് പോലെ.
പക്ഷേ അവളുടെ നൊമ്പരങ്ങളെ വേദനകളെ ഒരിക്കല്‍ പോലും വേറെ ആളുകള്‍ അറിയിക്കുവാന്‍ മാത്രം അവള്‍ക് ഭാഷ ഇല്ലായിരുന്നു .പെറ്റമ്മയുടേ ഭാഷ അവളില്‍ അന്യമായി നിന്നു. നൊന്തു പെറ്റ അമ്മയെ കണ്ണ് കുളിര്‍ക്കെ ഒരു നോക്കു കാണുവാന്‍ ..... “ അമ്മേ “ എന്നു വിളിക്കുവാന്‍ അവള്‍ കൊതിച്ചിട്ടുണ്ടാവാം അവളുടെ നിസ്സഹായതയില്‍ അവള്‍ വിതുമ്പുന്നുണ്ടാകാം......പലപ്പോഴും അവളുടെ അകം നിറഞ്ഞു കവിഞ്ഞ വാക്കുകള്‍ ദഹിക്കാതെ പുറത്തേക്ക നിര്‍ഗമിച്ചപോള്‍ കുരളിയില്‍ കുരുങ്ങി അവ്യക്തമായ ചില ഗദ്ഗദങ്ങള്‍ മാത്രമായി മാറിപോവാറുണ്ട് ....
അന്ധകാരം നിറഞ്ഞു ആടിയ അവളുടെ ജീവിതത്തില്‍ സ്വപ്നങ്ങള്‍ മാത്രമായിരിക്കാം അവളോട് കിന്നാരം പറഞ്ഞിരുന്നത് ....
ഒരു ദിവസം , അന്ന് അമ്മുവിന്‍റെ ജന്മ ദിനമായിരുന്നു.സ്വന്തം ജന്മദിനം പോലും തിരിച്ചറിയുവാന്‍ കഴിയാത്ത അമ്മുവിനെ തേടി ,പുലര്കാല സ്വപ്നത്തില്‍ എന്ന പോലെ ആകാശത്തിലെ താരാഗണത്തില്‍ നിന്ന് ഒരു കുഞ്ഞു നക്ഷത്രം , ഒരു ബാലന്റെ രൂപം പൂണ്ടു ഭൂമിയിലേക്കിറങ്ങി വന്നു , അവന്റെ കണ്ണുകളില്‍ ഞങ്ങളുടെ കുഞ്ഞു മാലാഖ തിളങ്ങി നിന്നു , അവന്‍ കൊണ്ട് വന്ന സ്വര്‍ഗത്തിലെമാലാഖമാരുടെ വെള്ള വസ്ത്രം അവളെ അണിയിച്ചപ്പോള്‍ അവള്‍ ശരിക്കും ഒരു കുഞ്ഞു മാലാഖയായി മാറി.
അവന്റെ ചൂണ്ടു വിരല്‍ അവള്‍ക്ക് സംസാര ശേഷിയും കാഴ്ചയും കൊടുത്തപ്പോള്‍ അവള്‍ അവനെ അച്ചു എന്ന് വിളിച്ചു .അവള്‍ ആദ്യമായി കണ്ടത് അവനെയായിരുന്നു.
അവള്‍ക്ക് അവളുടെ അമ്മയെ കാണിച്ചു കൊടുത്തു ,അവള്‍ “അമ്മേ” എന്ന് വിളിച്ചു പക്ഷേ അവളുടെ വിളിക്ക് അപ്പുറത്തായിരുന്നു അമ്മ.അത് അവളില്‍ ഒരു സങ്കടം നിഴലിച്ചുവെങ്കിലും അച്ചുവിന്റെ സാനിദ്ധ്യം അവള്‍ക്ക് പ്രിയപ്പെട്ടതു കൊണ്ട് തന്നെ എല്ലാം എളുപ്പം മറന്നു.
അച്ചു, അമ്മുവിനെ കൂട്ടി കടല്‍ കരയിലേക്ക് പോയി . കടല്‍ കണ്ടു ,കര കണ്ടു .തിര കണ്ടു .മണ്‍ തരികളെ കണ്ടു .അമ്മുവിന്‍റെ കണ്ണുകളില്‍ പൂത്തിരി വിടര്‍ന്നു,അമ്പരപ്പും കൌതുകവും കൊണ്ട് അവള്‍ പുഞ്ചിരിച്ചു. മണിമുത്തുകള്‍ പൊഴിക്കുന്നത് പോലെ പൊട്ടി പൊട്ടി ചിരിച്ചു .ആര്‍ത്തിരമ്പുന്ന തിരമാലകളേക്കാള്‍ ഉച്ചത്തില്‍ അവള്‍ വിളിച്ചു കൂവി ..... ആ മണ്‍ന്തരികളില്‍ കൂടി തുള്ളി ചാടി നടന്നു .ആര്‍ത്തിരമ്പുന്ന തിരമാലകളെ കൈ കുമ്പിളില്‍ കോരി എടുത്തു അത് വരെ തൊട്ട് മാത്രം അറിഞ്ഞ തിര ഇളക്കങ്ങളെ കണ്ടും അറിഞ്ഞു. അച്ചുവും അമ്മുവും ഈ ഭൂമിയിലെ മാലാഖമാരായി പറന്നു നടന്നു, അവരുടെ ലോകത്ത് അവര്‍ മാത്രം ,അവര്‍ക്ക് മാത്രം അറിയാവുന്ന ഭാഷയില്‍ അവര്‍ സംസാരിച്ചു, അവര്‍ക്ക് മാത്രം കാന്നുന്ന കാഴ്ചകള്‍ അവര്‍ കണ്ടു . പിന്നെ , .
അച്ചു അവള്‍ക്ക് മുത്തശ്ശിയെ കാണിച്ചു കൊടുത്തു .മുത്തശ്ശിക്കഥകള്‍ പറഞ്ഞു കൊടുത്തു ,ആ കടപ്പുറത്തു മണ്ണപ്പം ചുട്ടും കണ്ണാരം പൊത്തിയും കളിച്ചു .അങ്ങനെ അവര്‍ അവരുടെ ലോകത്ത് ആരത്തുലസിച്ചു നടന്നു.
ചിലപ്പോ അങ്ങനെ ആണ് നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ കൂടെ ഉണ്ടായല്‍ സമയത്തിനു വേഗത കൂടി പോവും.നേരം പോകുന്നത് അവര്‍ അറിയില്ല .നേരം സന്ധ്യാ മയങ്ങി .
ഇത് ഒന്നും അവരും അറിഞ്ഞില്ലെന്ന് തോന്നുന്നു ... ..സുര്യന്‍ പടിഞ്ഞാറ് ചാഞ്ഞു ....ചന്ദ്ര ബിംബം കാര്‍ മേഘങ്ങളേ തള്ളി മാറ്റി മെല്ലെ തല പൊക്കി അവരെ നോക്കി ചിരിച്ചു.അമ്മു അത്ഭുതത്തോടെ അതിലും മേറെ ആഹ്ലാദം അടക്കാന്‍ വയ്യാതെ ഹായ് ഹായ് എന്ന് പറഞ്ഞു കൈ കൊട്ടി പൊട്ടി ചിരിച്ചു ,
അപ്പോള്‍ അമ്മുനെ നോക്കി അച്ചു മെല്ലെ പറഞ്ഞു "എനിക്ക് പോവാന്‍ നേരമായി"
"എവിടേക്ക് " അമ്മുവിന്റെ ചിരി മാഞ്ഞു
ആകാശത്തിലേക് തെളിഞ്ഞു വരുന്ന നക്ഷത്രങ്ങളെ നോക്കി അച്ചു പറഞ്ഞു " ദെ നോക്ക് അങ്ങോട്ട് നോക്ക് .കണ്ടോ ..ഒരു പാട് നക്ഷത്ര കൂട്ടങ്ങളെ കണ്ടോ ?അവരാണ് എന്റെ കൂട്ടുകാര്‍ , അവരുടെ അടുത്തേക്ക് പോവണം "
"പോവണോ ? പോവാതിരുനൂടെ ? അമ്മു ചോദിച്ചത് വളരെ പെട്ടന്നായിരുന്നു.
"പോവതിരിക്കാനാവില്ല ,പോവാതിരുന്നാല്‍ അവിടെ നിന്നു ആര് ചിരിക്കും , ആകാശത്തെ നക്ഷത്ര കൂട്ടങ്ങള്‍ എന്നെ കാത്തിരിക്കുന്നു . ഇല്ലെങ്കില്‍ അവര് പിണങ്ങും ." ഒരു ഇടി തീ പോലെ അവള്‍ അത് കേട്ടു
" എങ്കില്‍ ......എന്നെ കൂടെ കൊണ്ട് പോകാമോ? "അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു .."എനിക്ക് വയ്യ .. കൂട്ടുകാര്‍ ഇല്ലാത്ത ലോകം,അമ്മേ എന്ന് വിളിക്കാന്‍ സാധി ക്കാനോ .. അമ്മയെ കാണാന്‍ ആവാതെയുള്ള ലോകം എനിക്ക് വേണ്ട "
അവള്‍ കരയാന്‍ തുടങ്ങി . അച്ചുവിന് അത് കണ്ടു നിൽക്കാനോ ഒന്ന് ആശ്വസിപ്പിക്കന്നോ കഴിയുമായിരുനില്ല.വിതുമ്പി കരയുന്ന അവളുടെ
കണ്ണില്‍ നോക്കി .....മനസില്ലാ മനസോടെ അച്ചു സമ്മതിച്ചു...
അവള്‍ക്ക് സന്തോഷമായി ..അമ്മുവില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
അച്ചു അവന്റെ ചിറകുകള്‍ അവൾക്കായി വിടര്‍ത്തി കൊടുത്തു ,അമ്മു അതില്‍ കയറി ആ താരാപഥത്തിലേക്ക് പറന്നു പോയി ....
ആകാശത്തിലെ നക്ഷത്ര ഗണത്തില്‍ നിന്ന് രണ്ട് കുഞ്ഞു നക്ഷത്രങ്ങള്‍ നമ്മളെ നോക്കി ചിരിക്കുനില്ലേ അത് അച്ചുവും അമ്മുവും ആയിരിക്കാം
എന്റെ വീടിന്റെ മുറ്റത്തും ഞാന്‍ ഒരു ചെടി നട്ടു, നക്ഷത്രങ്ങള്‍ മാത്രം പൂക്കുന്ന ഒരു ചെടി.....
നിദ്രാവിഹീനമായ രാത്രിയുടെ യാമങ്ങളില്‍ അത് പൂത്തു തളിര്‍ത്തത് കാണാന്‍ ഞാന്‍ ചില്ല് ജാലകത്തിലുടെ അങ്ങ് ദൂരേയ്ക്ക് ഉറ്റ് നോക്കാറുണ്ട് ...
പലപ്പോഴും മഞ്ഞുപാളികള്‍ ചില്ലുകളില്‍ പതിഞ്ഞു കിടന്നത് കൊണ്ടോ അമ്മുവിന്‍റെ വിരഹത്താല്‍ ഓര്‍ത്തു തേങ്ങിയിരുന്ന എന്റെ കണ്ണുകളില്‍ കണ്ണീര്‍ പടര്‍ന്നതിനാലോ എന്തോ എനിക്ക് തെളിഞ്ഞു കാണുവാനും കഴിഞ്ഞില്ല. എന്നാലും വെറുതെ ആണ് എങ്കിലും എന്റെ കണ്ണുകള്‍ ഇന്നും അങ്ങ് ദൂരേക്ക് സഞ്ചരിക്കാറുണ്ട്...!
Sunday, December 5, 2010
nte nashtankal....
തക്കു എന്നെ കരയിപ്പിക്കും എന്നറിഞ്ഞാലും ഞാന്‍ അവനെ ഇഷ്ടപെട്ടിരുന്നു...! ഒറ്റയികായി പോകുന്ന ചില നിമിഷങ്കല്‍.. ഞാന്‍ അങ്ങിനെ സങ്കല്പികാരുണ്ട് ..! കടുത്ത മഴ ...! ഞാന്‍ തനിച്ചു ! ഇടവഴിയില്‍ ഒരു വര്‍ണ കുടയുമായി എന്‍റെ തക്കു..! ഇടവഴിയിലൂടെ കുടയില്‍ അവന്‍റെ കൂടെ ഓടുക..., മഴയുടെ കാഠിന്യം കൂടി ഇരുട്ട് മൂടുമ്പോള്‍ ആ വഴിയില്‍ എന്നെ തനിച്ചാക്കി അവന്‍ ഓടി മറയും ... തക്കൂനെ പ്രതീക്ഷിച്ചു ഞാന്‍ ആ മഴയില്‍ അങ്ങിനെ നില്‍ക്കും.... തക്കു വരില്ലെന്ന് തിരിച്ചറിയുമ്പോ തിരിച്ചു പോവും...! ഓരോ മഴക്കാലം വരുമ്പോഴും കുടയില്‍ കേറാന്‍ തക്കു ക്ഷണിക്കുമ്പോഴും എനിക്കറിയാം... ഈ വഴിയില്‍ എവിടെയോ ഞാന്‍ ഉപേക്ഷിക്കപെടുമെന്നു... എങ്കിലും തക്കൂന്ടെ കൂടെ മഴയെ അറിഞ്ഞു പോകാന്‍ എനിക്കിഷ്ടമായിരുന്നു... എത്ര കരഞ്ഞാലും തക്കൂന്ടെ ആ വര്‍ണ്ണ കുടയില്‍ മഴയത്ത് നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു... അവനൊരു കൌതുകം മാത്രമായിരുന്നു എന്‍റെ കണ്ണീര്‍ ... മഴ തുള്ളികല്‍ക്കൊപ്പം തുള്ളി കളിക്കുന്ന ചെറു തുള്ളികള്‍.... അത്രമാത്രമായിരുന്നു അവനു എന്‍റെ കണ്ണുനീര്‍...! ചിലപ്പോള്‍ ആ കണ്ണുനീര്‍ എന്‍റെ തക്കു ഒത്തിരി ഇഷ്ടപെട്ടിരിക്കാം...! അത് കൊണ്ടാവാം അവന്‍ ആ കളി ഇഷ്ടപെട്ടിരുന്നത്... തിരിച്ചറിവ് ആകുന്ന ഒരു ദിവസം ഞാന്‍ ആ കളി നിര്‍ത്തുമെന്ന് എന്‍റെ തക്കു ഒരികലും ഓര്‍ത്തിരിക്കില്ല...! ആ മഴയും ആ വര്‍ണ്ണ കുടയും നഷ്ടങ്ങള്‍ മാത്രമായിരുന്നു എനിക്ക്...! പക്ഷെ നഷ്ടങ്ങള്‍ ആണല്ലോ എന്നും ലാഭങ്ങളുടെ വില നമ്മെ അറിയിക്കുന്നത്...!
Thursday, December 2, 2010
Nte Pranayam....!
Pranayam enthaanennariyaan aveshamaayirunnu… oduvil oru sauhrudham pranayathilekku vazhimaary… innum ariyilla athu pranayamaano ennu? orikkal njan aa koottukaranodu paranju "njan ninne pranayikkunnu…." nammal ee samsarikkunathu thanne aayirikkum pranayikkunnavarum samsarikkunathu…pinneeddangottu…pranayikkan padupedukayayirunnu…" thakku " ankineya njan avane vilichiruunadhu.. avan enneyum ankine thanne vilichu! thakkuunte oro vaakkukalilum njan ennodulla pranayam kandethuka ayirunnu…pakshe entho pranayaikkan nte thakku palappozhum marakkunathu pole thonni…avanodulla ente pranaayvum ente manasilthanne pranayichu theerthu…avan agrahikkunna pole onnum avane pranayikkan enikkaayillaarikaam…! kaaranam ennum avanilulla suhruthine aayirunnu njan pranayichathu…njan ennum sauhrudangalkku munthokkam kodukkunna aalaarunnu…oralodu mathramulla oru prathyeka ishtam….athu nymishikam mathramayirunnu ente manasil…orupadu perude idayil irikkan njan thalparyapettu …adhaarikaam nte thakku ennilnu akannu poyadhum! ekanthatha…aa ekanthathayil enikayi oru koottukaran athokke aagrahikumbozhekum valare vaiki poyirunnu..! ente pranayam ennum udakkukaliloode kadannu poyi… njangal pranayikkunnathinekkal kooduthal udakki kondirunu… ee udakkukalum pinneedulla virasathayum njangalude pranayathil ere thangi ninnu…ennum ooro karyangalil njangal undakki kondirunnu vazhakkundakkaan…! aa vazhakkukalude avasaanam neduveerrppoode njan alochikkum ithayirunno rabbe.. pranayam? ee pranayathinu vendiyaano palarum avaravarude jeevitham nashippikkunathu… .pranayam enna sangalppathe thiruthy kurikkuka ayirunnu ente pranayam…. ! pudhiya vipplavangal srishttikuka aayirunnu ente pranayam… randaam loka mahayudhathinu shesham van raashtrangal kai koduthathu pole oro udakkukalkku sheshavum veendum veendum njangal oro yudhathinulla karaarukal oppiduka ayirunnu…! palapozhum avan enneyum njan avaneyum manasil ninnu eduthumatty konde irunnu…! eduthumaattum thorum tsunami thira pole aa ishtam thirichadichu konde irunnu… pinneedeppozho njangal manasilaakki…ithu oru vazhikku pokilla…. appol piriyaam…. aa theerumaanathil ethy… pranayam ippozhum ennum manasinte konil olichuvachu konduu… but pirinjaalum pranayikkumaarikum njangal…! pranayikkaan vendi maathram…! Thakkuunu pranayikkaan ariyam… njanipozhum pranayikkaan padichillaarikaam!
Subscribe to:
Posts (Atom)