Friday, December 31, 2010

എന്നെ തക്കു നീ കണ്ടില്ല...!! കാണാന്‍ ശ്രമിച്ചില്ല ..!

ഞാന്‍ ചിരിക്കുംബോഴല്ല, ഞാന്‍ കരയുമ്പോള്‍ ആണ്  തക്കു  എന്നെ കാണേണ്ടി ഇരുന്നത്...! ഞാന്‍ കരയുമ്പോള്‍ എന്നെ ആരും കാണാറില്ല…"തക്കുവിന്‍റെ മുന്‍പില്‍ ഇറ്റു വീഴുന്ന എന്‍റെ  ജീവന്റെ തുള്ളികള്‍ തക്കു നീ  കാണുന്നില്ലേ? തക്കുവിനു   മുന്‍പില്‍ നെടുവീര്‍പ്പോടെ ഉള്ള എന്റെ തേങലുകള്‍് എന്‍റെ തക്കു  നീ കേള്‍ക്കുന്നില്ലേ? നീ ഒന്നു വിതുമ്പുമ്പോള്‍ എന്‍റെ മുത്തിന്റെ അരികില്‍, എവിടെയാണെങ്കിലും ഞാന്‍ ഓടി എതാരില്ലേ , എന്നെ എന്‍റെ തക്കു  ആശ്വസിപ്പികേണ്ട , സന്തോഷിപികേണ്ട , എന്റെ കണ്ണുനീര്  നിനക്കു ഒപ്പി കൂടെ? അത് മാത്രം നിനക്കു ചെയ്യ്തുകൂടെ? എന്റെ പൊട്ടിച്ചിരികള്‍ നീ കാന്നാരുണ്ടല്ലോ , അവ ആസ്വദിക്കാറണ്ടല്ലോ, പക്ഷെ അവയെ തല്ലി കെടുതുവാന്‍് തക്കു എന്തിനാ ശ്രമികുന്നത്..? ഇന്ന് നീ എന്റെ കന്നീര്‍് കണ്ടില്ലെങ്കില്‍, നിനക്കു മുന്‍പില്‍, ചിറകറ്റ ശലഭത്തെ പോലെ ഞാന്‍ പിടഞ്ഞു മരിക്കും, അത് കഴിഞ്ഞു നീ എന്റെ ചലനമറ്റ ശരീരത്തില്‍ മുഖം ചേര്‍ത്ത് വിതുമംബിയാല്‍്, അത് കാണാന്‍ ഞാന്‍ ഉണ്ടാവില്ല, നീയാണ് എന്‍റെ ജീവന്‍  ചവുട്ടി ഞെരിച്ചത്, അപ്പോള്‍ നീ മൂകനായിരുന്നു, ബധിരനും അന്ധനും ആയിരുന്നു….അല്ലെ? ജീവിതം എന്നെ ഇവിടെയും തോല്പ്പിചു, ഞാന്‍ വിജയിക്കാന്‍ കൊതിച്ചിട്ടില്ല, പക്ഷെ തൊല്‍്വിയുടെ വേദന ഭീകരമായി പോയി.....!!

1 comment: