Sunday, December 5, 2010
nte nashtankal....
തക്കു എന്നെ കരയിപ്പിക്കും എന്നറിഞ്ഞാലും ഞാന്‍ അവനെ ഇഷ്ടപെട്ടിരുന്നു...! ഒറ്റയികായി പോകുന്ന ചില നിമിഷങ്കല്‍.. ഞാന്‍ അങ്ങിനെ സങ്കല്പികാരുണ്ട് ..! കടുത്ത മഴ ...! ഞാന്‍ തനിച്ചു ! ഇടവഴിയില്‍ ഒരു വര്‍ണ കുടയുമായി എന്‍റെ തക്കു..! ഇടവഴിയിലൂടെ കുടയില്‍ അവന്‍റെ കൂടെ ഓടുക..., മഴയുടെ കാഠിന്യം കൂടി ഇരുട്ട് മൂടുമ്പോള്‍ ആ വഴിയില്‍ എന്നെ തനിച്ചാക്കി അവന്‍ ഓടി മറയും ... തക്കൂനെ പ്രതീക്ഷിച്ചു ഞാന്‍ ആ മഴയില്‍ അങ്ങിനെ നില്‍ക്കും.... തക്കു വരില്ലെന്ന് തിരിച്ചറിയുമ്പോ തിരിച്ചു പോവും...! ഓരോ മഴക്കാലം വരുമ്പോഴും കുടയില്‍ കേറാന്‍ തക്കു ക്ഷണിക്കുമ്പോഴും എനിക്കറിയാം... ഈ വഴിയില്‍ എവിടെയോ ഞാന്‍ ഉപേക്ഷിക്കപെടുമെന്നു... എങ്കിലും തക്കൂന്ടെ കൂടെ മഴയെ അറിഞ്ഞു പോകാന്‍ എനിക്കിഷ്ടമായിരുന്നു... എത്ര കരഞ്ഞാലും തക്കൂന്ടെ ആ വര്‍ണ്ണ കുടയില്‍ മഴയത്ത് നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു... അവനൊരു കൌതുകം മാത്രമായിരുന്നു എന്‍റെ കണ്ണീര്‍ ... മഴ തുള്ളികല്‍ക്കൊപ്പം തുള്ളി കളിക്കുന്ന ചെറു തുള്ളികള്‍.... അത്രമാത്രമായിരുന്നു അവനു എന്‍റെ കണ്ണുനീര്‍...! ചിലപ്പോള്‍ ആ കണ്ണുനീര്‍ എന്‍റെ തക്കു ഒത്തിരി ഇഷ്ടപെട്ടിരിക്കാം...! അത് കൊണ്ടാവാം അവന്‍ ആ കളി ഇഷ്ടപെട്ടിരുന്നത്... തിരിച്ചറിവ് ആകുന്ന ഒരു ദിവസം ഞാന്‍ ആ കളി നിര്‍ത്തുമെന്ന് എന്‍റെ തക്കു ഒരികലും ഓര്‍ത്തിരിക്കില്ല...! ആ മഴയും ആ വര്‍ണ്ണ കുടയും നഷ്ടങ്ങള്‍ മാത്രമായിരുന്നു എനിക്ക്...! പക്ഷെ നഷ്ടങ്ങള്‍ ആണല്ലോ എന്നും ലാഭങ്ങളുടെ വില നമ്മെ അറിയിക്കുന്നത്...!
Subscribe to:
Post Comments (Atom)
lokathile ettaum valiya nashtam snehamaanuuu..aa nashtam namuku orikalum sambhavikilla ente thakkuse..
ReplyDelete